SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

നെഹ്‌റു ട്രോഫി സമ്മാനത്തുക കിട്ടിയില്ല, സി.ബി.എല്ലിൽ ആവേശത്തുഴ  എറിയാൻ സാമ്പത്തികബലമില്ല

s

കോട്ടയം: പുന്നമടക്കായലിൽ സെപ്തംബർ 28 ന് നടന്ന നെഹ്‌റുട്രോഫി വള്ളംകളിയുടെ സമ്മാനത്തുക ഇനിയും കിട്ടാത്തതിനാൽ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സര പരിശീലനത്തിന് കടംവാങ്ങേണ്ട ഗതികേടിൽ പ്രമുഖ ബോട്ടുക്ലബുകൾ.

16 ന് താഴത്തങ്ങാടി ആറ്റിലാണ് ആദ്യ മത്സരം. നെഹ്‌റുട്രോഫിയിൽ ആദ്യ ഒമ്പതു സ്ഥാനങ്ങളിലെത്തുക ചുണ്ടനുകളാണ് ഏറ്റുമുട്ടുന്നത്. കാശില്ലാത്തതിനാൽ മൂന്നു ദിവസത്തെ പരിശീലനം മാത്രമാണ് പ്രമുഖ ചുണ്ടനുകൾ നടത്തുക. ആലപ്പുഴയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിനോട് മൈക്രോ സെക്കൻഡ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനം നഷ്ടമായ കൈനകരി വില്ലേജ് ബോട്ട്ക്ലബിനും സ്റ്റാർട്ടിംഗിൽ സംഘാടകരുടെ വീഴ്ചകാരണം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്ന കുമരകം ടൗൺബോട്ട് ക്ലബിനും പകരം വീട്ടാനുള്ള ആദ്യ അവസരമാണിത്. 13 മുതൽ പരിശീലനത്തുഴച്ചിൽ ആരംഭിക്കും.

3 ദിവസം പരിശീലനം, ചെലവ് 7 ലക്ഷം

മൂന്നു ദിവസത്തെ പരിശീലനത്തിന് കുറഞ്ഞത് ഏഴു ലക്ഷം രൂപയാകും. മൂന്നു ടീമുകളും നെഹ്‌റുട്രോഫി തുഴഞ്ഞ അന്യസംസ്ഥാനക്കാരെ ഇറക്കുന്നുണ്ട്. മൂന്നാം സ്ഥാനത്തെത്തിയ കുമരകം ടൗൺബോട്ട് ക്ലബിന് 7.60 ലക്ഷം രൂപ ലഭിക്കാനുണ്ട്. മത്സരത്തിനു ശേഷം ചുണ്ടൻ മുങ്ങിയതിനൊപ്പം തുഴകൾ മുഴുവൻ നഷ്ടമായി. നൂറോളം തുഴകൾ പുതിയതായി വാങ്ങി. നടുഭാഗത്തിൽ കുമരകം ടൗൺബോട്ട് ക്ലബ്,​ മേൽപ്പാടനിൽ കുമരകം ബോട്ട് ക്ലബ്, ആയാപറമ്പ് വലിയദിവാൻജിയിൽ ചങ്ങനാശേരി ബോട്ടുക്ലബും തുഴയെറിയും.

''പുന്നമടയിൽ സംഘാടകർ സ്റ്റാർട്ടിംഗ് പോയിന്റിലെ ട്രാക്കിൽ ബോട്ടിട്ട് സ്റ്റാർട്ടിംഗ് വൈകിപ്പിച്ചതാണ് നേരിയ വ്യത്യാസത്തിൽ മൂന്നാമതായി പോകാൻ കാരണം. താഴത്തങ്ങാടിയിൽ പകരം വീട്ടും.

-കെ. അമ്പിളി ( കുമരകം ടൗൺബോട്ട് ക്ലബ്)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL