
കോട്ടയം: ഭക്ഷ്യപൊതുവിതരണഉപഭോക്തൃകാര്യ വകുപ്പും ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മിഷനും ചേർന്ന് കളക്ടറേറ്റിൽ ജില്ലാതല ദേശീയ ഉപഭോക്തൃദിനാചരണം സംഘടിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് അഡ്വ. വി.എസ്. മനുലാൽ അദ്ധ്യക്ഷത വഹിച്ചു.മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജാസ്മിൻ അലക്സ് വെർച്വൽ ഹിയറിംഗും ഉപഭോക്തൃനീതിയിലേക്കുള്ള ഡിജിറ്റൽ പ്രവേശനവും എ.ഐ. പ്ലാറ്റ്ഫോമുകളിലെ ആശങ്കകളും എന്ന വിഷയത്തിൽ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |