
കോട്ടയം : ജില്ലയിൽ കുടുംബശ്രീയുടെ ആദ്യ പ്രീമിയം കഫേ കോഴായിൽ വരുന്നു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തോട് ചേർന്ന കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിന്റെ കെട്ടിടത്തിലാണ് പ്രവർത്തനം. പ്രത്യേകലോഗോയും ഏകീകൃത രൂപകല്പന ചെയ്ത മന്ദിരങ്ങളും ജീവനക്കാരുടെ യൂണിഫോമും അടക്കം ഒരേ മുഖച്ഛായയോടെയാണ് പ്രീമിയം കഫേകൾ തുറക്കുന്നത്. നിലിൽ കണ്ണൂർ, തൃശൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണുള്ളത്. കുടുംബശ്രീ അംഗങ്ങളുടെ കൺസോർഷ്യം രൂപീകരിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം. പാചകം, സർവീസിംഗ്, ബില്ലിംഗ് തുടങ്ങി റസ്‌റ്റോറന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധമേഖലകളിൽ കുടുംബശ്രീ അംഗങ്ങൾക്കു പരിശീലനം നൽകി. കഫേയ്ക്ക് പുറമെ കോൺഫറൻസ് ഹാൾ, ഷീലോഡ്ജ് എന്നിവയും തണൽ വിശ്രമകേന്ദ്രത്തിന്റെ ഭാഗമാകും.
നൂറ് പേർക്ക് തൊഴിൽ
നൂറ് കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതാണ് പദ്ധതി. അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, മാലിന്യ സംസ്‌കരണം, പാഴ്‌സൽ സർവീസ്, കാറ്ററിംഗ്, ഓൺലൈൻസേവനങ്ങൾ, അംഗപരിമിതർക്കുള്ള സൗകര്യങ്ങൾ, ശൗചാലയങ്ങൾ, പാർക്കിംഗ് തുടങ്ങി എല്ലാമേഖലയിലും മുന്തിയ റസ്‌റ്റോറന്റുകൾക്ക് തുല്യമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. 100 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാം.
പദ്ധതി ചെലവ് : 2.40 കോടി
കെട്ടിടം 10 സെന്റ് സ്ഥലത്ത്
''സംസ്ഥാനത്തെ ഏറ്റവും വലിയ വഴിയോര വിശ്രമ കേന്ദ്രമാക്കി മാറ്റുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം. രണ്ടാം നിലയിൽ താമസസൗകര്യമുള്ള മുറികൾ. മൂന്നാം നിലയിൽ വനിതകൾക്കായി ഷീ ലോഡ്ജ്. വിശ്രമകേന്ദ്രത്തിൽ യാത്രക്കാർക്കും സന്ദർശകർക്കുമായി 15 ടോയ്‌ലെറ്റുകൾ എന്നിവയുണ്ട്. ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യും.
(ജില്ലാ പഞ്ചായത്ത് അധികൃതർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |