
കോട്ടയം: പ്രസാദഗിരി പള്ളിയിൽ കുർബാനയ്ക്കിടെ ഫാ.ജോൺ തൊട്ടുപുറത്തെ മുൻവികാരി ജെറിൻ പാലത്തിങ്കലിന്റെ നേതൃത്വത്തിൽ അൾത്താരയിൽ കയറി ആക്രമിച്ചതിൽ നാളെ പ്രതിഷേധ റാലി സംഘടിപ്പിക്കും. വൈകിട്ട് 4.30 ന് തലയോലപ്പറമ്പ് പള്ളിക്കവലയിൽ നിന്നാരംഭിക്കും. ഫാ.ജെറിനെയും കൂട്ടാളികളെയും സഭയിൽ നിന്ന് പുറത്താക്കി അറസ്റ്റ് മാർത്തോമാ നസ്രാണി സംഘം ആവശ്യപ്പെട്ടു. റെജി ഇളമത, ചെറിയാൻ കവലയ്ക്കൽ, ജോമോൻ ആരക്കുഴ, ആന്റണി പുതുശ്ശേരി, റോബിൾ മാത്യു, ടെൻസൻ പുളിക്കൽ, ജോയ്സി സെബാസ്റ്റ്യൻ, സുനി സാബു, ആനന്ദ് പീറ്റർ, പി.പി ജോർജ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |