
കോട്ടയം: എസ്.പി.സി കേഡറ്റുകൾക്കായുള്ള പഞ്ചദിന സഹവാസ ക്യാമ്പ് മരങ്ങാട്ടു പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. അഡീഷണൽ എസ്.പിയും, എസ്.പി.സി ജില്ലാ നോഡൽ ഓഫീസറുമായ വിനോദ് പിള്ള അദ്ധ്യക്ഷത വഹിച്ചു. ഡി.സി.ആർ.ബി ഡിവൈ.എസ്.പി പി.ജ്യോതികുമാർ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ തോമസ്, വൈക്കം ഡിവൈ.എസ്.പി സിബിച്ചൻ ജോസഫ് എന്നിവർ പങ്കെടുത്തു. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ജില്ലയിലെ 44 സ്കൂളുകളിൽ നിന്നുള്ള 235 കേഡറ്റുകൾ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |