
ചങ്ങനാശേരി: എസ്.ബി സ്കൂൾ 1975 ബാച്ച് പത്താം ക്ലാസ് ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾ ഒത്തുകൂടി. റിട്ട. അദ്ധ്യാപകരായ എം.ഡി ആന്റണി, സി.എ. ആന്റണി എന്നിവരെ സ്കൂൾ മാനേജർ ഫാ.ടോണി ചെത്തിപ്പുഴ, ഹെഡ്മാസ്റ്റർ ഫാ. റോജി വല്ലയിൽ എന്നിവർ പൊന്നാട അണിയിച്ചാദരിച്ചു. വി.എസ് സേവ്യർ, മാത്യു ജോസഫ്, ആലീസ് ലീൻ, കുറിയാക്കോസ് വർഗീസ്, ഡോ.സിറിയക് ആന്റണി എന്നിവർ പങ്കെടുത്തു. ഫാ.ടോണി ചെത്തിപ്പുഴ, ഹെഡ്മാസ്റ്റർ ഫാ. റോജി വല്ലയിൽ എന്നിവർ ആശംസപറഞ്ഞു. പ്രൊഫ. റോയി ജോർജ് ഗാനമാലപിച്ചു. തുടർന്ന് സ്നേഹവിരുന്നും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |