
കോട്ടയം : നാലുവർഷത്തിനിടെ മനോരോഗ വിദഗ്ദ്ധരുടെ സേവനം തേടുന്ന കൗമാരക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവ്. ഏറെയും പത്താംക്ളാസിന് താഴെയുള്ള വിദ്യാർത്ഥികൾ. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം, സ്വഭാവ വൈകല്യം അടക്കമുള്ള പ്രശ്നങ്ങളാണ് രക്ഷിതാക്കൾ ഉന്നയിക്കുന്നത്. പഠനത്തിൽ ശ്രദ്ധിക്കാതെ കാര്യമായ സംസാരമില്ലാതെ പ്രത്യേക മാനസികാവസ്ഥയിലേയ്ക്ക് കുട്ടികൾ എത്തിയതോടെയാണ് ഏറെപ്പേരും കൗൺസലിംഗ് സെന്ററുകളിൽ എത്തിക്കുന്നത്. അശ്ലീല ചിത്രങ്ങൾ കാണുക, കൊടുംക്രൂരതയുടെ വീഡിയോകളിൽ ആനന്ദംകണ്ടെത്തുക, ഓൺലൈൻ ഗെയിമുകളിൽ അടിമപ്പെടുക തുടങ്ങിയവയാണ് പൊതുലക്ഷണം. കൗൺസലിംഗിനിടെ പലരും ലഹരി ഉപയോഗത്തിന്റെയും പീഡനത്തിന്റെയും അനുഭവ കഥകളും പറഞ്ഞതിനെ തുടർന്ന് തിരികെ ജീവിതത്തിലേയ്ക്ക് നയിച്ച കേസുകളുമുണ്ട്. സ്കൂളുകളിൽ നടക്കുന്ന കൗൺസലിംഗുകളിൽ പല വിദ്യാർത്ഥികളുടേതും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണെന്നാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
ഡിപ്രഷൻ കൂടി
''എനിക്ക് വല്ലാത്ത ഡിപ്രഷനാണ്. മൂഡ് സ്വിംഗ് കൂടുതലാണ്''. പഴയ തലമുറയ്ക്ക് അത്രപരിചതമില്ലാത്ത ഈ രണ്ട് വാക്കുകൾ കൗമരക്കാർക്കും യുവാക്കൾക്കുമിടയിൽ ഇപ്പോൾ ചിരപരിതം. ചെറിയ കാര്യങ്ങൾക്ക് പോലും മൗനിയാകുന്ന പുതുതലമുറയെ വളരെ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.
ഗൈയിം കളിച്ച് കളഞ്ഞത് ലക്ഷങ്ങൾ
കുട്ടികൾ വീഡിയോ ഗെയിമുകൾക്ക് അടിമയായതോടെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ കൂടിയെന്ന് പൊലീസ് പറയുന്നു. ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെടുത്തിയ സംഭവങ്ങളും നിരവധിയാണ്. വിവിധ ഗെയിമുകൾ ഡൗൺലോഡ് ചെയ്ത് കളിച്ച് വീട്ടുകാരുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ പർച്ചേസ് ചെയ്ത സംഭവങ്ങളുമുണ്ടായി.
കൗൺസലിംഗുകളിൽ കണ്ടെത്തിയത്
ലൈംഗിക ചൂഷണം, ലഹരി ഉപയോഗം
മാനോനില നിയന്ത്രിക്കാൻ കഴിയില്ല
അക്രമവാസന കൂടി, വല്ലാത്ത മാനസികാവസ്ഥ
വീട്ടുകാരോട് വെറുപ്പ്, വീട് വിട്ടുപോകാനുള്ള തോന്നൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |