SignIn
Kerala Kaumudi Online
Thursday, 22 October 2026 12.41 PM IST

മാലിന്യമുക്ത നവകേരളം: മദ്യവില്പനശാലയ്ക്കും പിഴ

പാലാ : മാലിന്യമുക്ത നവകേരള ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ നഗരസഭാ പ്രദേശത്ത് ശുചിത്വ പരിശോധനകൾ കർശനമാക്കി. രണ്ട് ദിവസങ്ങളിലായി 17 ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ന്യൂനതകൾ കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. പരിശോധനയിൽ സ്ഥാപന പരിസരത്ത് പേപ്പർ മാലിന്യങ്ങൾ നിക്ഷേപിക്കുകയും, കത്തിക്കുകയും ചെയ്ത പാലാ കട്ടക്കയം റോഡിന് സമീപം സ്ഥിതി ചെയ്യുന്ന കൺസ്യൂമർ ഫെഡ് മദ്യവില്പനശാലയ്ക്കും പിഴ ചുമത്തി. ഇതിന് സമീപത്തുള്ള ആക്രി വ്യാപാരം, 12ാം മൈലിൽ പ്രവർത്തിക്കുന്ന മലബാർ കിച്ചൺ, കൂട്ടിനാൽ സ്റ്റോഴ്സ്, സ്റ്റാർ 3ഡി ബേക്കേഴ്സ്, മിനി കൂൾബാർ, അങ്കിൾ റസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. പരിശോധനയ്ക്ക് ക്ലീൻസിറ്റി മാനേജർ ആറ്റ്ലി പി. ജോൺ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സോണി വി, അനീഷ് സി.ജി., ബിനു പൗലോസ്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മഞ്ജുത മോഹൻ, രഞ്ജിത്ത് ആർ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL