SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 AM IST

ലഹരി വിരുദ്ധ സൈക്കിൾ റാലി

bodhavalkaranam

തലയോലപ്പറമ്പ് : സെന്റ് ജോർജ് സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. പള്ളിയങ്കണത്തിൽ നിന്നാരംഭിച്ച റാലി തലയോലപ്പറമ്പ് എസ്.ഐ കെ.ജി ജയകുമാർ ഫ്ളാഗ് ഒഫ് ചെയ്തു. ഇടവക വികാരി ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ഫ്രെഡ്ഡി കോട്ടൂർ, ഹെഡ് മാസ്​റ്റർ തോമസ് സ്‌കറിയ അമ്പലത്തിൽ, ജനറൽ കൺവീനർ സെബാസ്​റ്റ്യൻ വടക്കേ പാറശേരി, ജോൺസൺ കൊച്ചുപറമ്പിൽ, പി. ടി. എ. പ്രസിഡന്റ് ഷാജി ഈ​റ്റത്തോട് എന്നിവർ പ്രസംഗിച്ചു. തലയോലപ്പറമ്പ് ടൗൺ, ആശുപത്രി കവല, ഇല്ലിതൊണ്ട് വഴി ചു​റ്റിയ റാലിയിൽ നൂറ് കണക്കിന് പേർ പങ്കാളികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL