SignIn
Kerala Kaumudi Online
Thursday, 22 October 2026 7.22 AM IST

പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ തുടങ്ങി

sosma

കോട്ടയം : പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന് (എസ്.ഐ.ആർ) ജില്ലയിൽ തുടക്കം. ജില്ലയിലെ 1564 ബൂത്തുകളിലും ബി.എൽ.ഒമാർ വോട്ടർമാരുടെ വീടുകളിലെത്തി എന്യൂമറേഷൻ ഫോം വിതരണം ചെയ്ത് തുടങ്ങി. ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടറായ 108 വയസ് പിന്നിട്ട മീനടം മാളിയേക്കൽ ശോശാമ്മ കുര്യന് വീട്ടിലെത്തി ഫോം വിതരണം ചെയ്ത് കളക്ടർ ചേതൻകുമാർ മീണ നടപടികൾക്ക് തുടക്കം കുറിച്ചു. ശോശാമ്മയുടെ മകൾ 90 വയസ് പിന്നിട്ട എം.കെ. ഏലിയാമ്മയ്ക്കും കളക്ടർ ഫോം കൈമാറി. മുതിർന്ന വോട്ടർ കൂടിയായ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിനെയും വീട്ടിൽ സന്ദർശിച്ച് കളക്ടർ എന്യൂമറേഷൻ ഫോം നൽകി. ഭിന്നശേഷിക്കാരനായ തിരുനക്കര സ്വദേശി വടക്കേടത്തു വാര്യത്ത് ഉണ്ണികൃഷ്ണൻ, കാരാപ്പുഴ മാളികപ്പീടികയിലെ 97 വയസ് പിന്നിട്ട ചെല്ലപ്പൻ, ഭാര്യ ജാനകി, മാളികപ്പീടികയിലെ 90 വയസുള്ള മണിയമ്മ, പനച്ചിക്കാട് മലവേടൻ കോളനിയിലെ ചെല്ലമ്മ എന്നിവരുടെ വീടുകളിലും ഫോം നൽകുന്നതിനായി കളക്ടറെത്തി.

 ഡിസംബർ നാലുവരെ

ഫോം വിതരണത്തിനും പൂരിപ്പിച്ച ഫോമുകൾ ശേഖരിക്കുന്നതിനുമായി ഡിസംബർ നാലുവരെയാണ് ബി.എൽ.ഒമാർ ഭവനസന്ദർശനം നടത്തുന്നത്. ഈ വർഷം വോട്ടർപട്ടികയിൽ ഉണ്ടായിരുന്ന എല്ലാവർക്കും എന്യൂമറേഷൻ ഫോം നൽകും. ബി.എൽ.ഒമാർ നൽകുന്ന രണ്ട് ഫോമുകളും പൂരിപ്പിച്ച് നൽകണം.

വിവരങ്ങൾക്ക് : 1950, 0481 256008

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL