SignIn
Kerala Kaumudi Online
Thursday, 22 October 2026 10.45 AM IST

ഡെർമറ്റോളജി ആൻഡ് കോസ്‌മറ്റോളജി ക്ലിനിക്

mmt

മുണ്ടക്കയം : മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ഡെർമറ്റോളജി ആൻഡ് കോസ്‌മറ്റോളജി ക്ലിനിക് പ്രവർത്തനമാരംഭിച്ചു. കാഞ്ഞിരപ്പള്ളി മുൻ രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. ആന്റി ഏജിംഗ് ചികിത്സകൾ, പിഗ്‌മെന്റേഷൻ കുറയ്ക്കുന്ന ചികിത്സകൾ, മുടി വീണ്ടെടുക്കൽ, മുടി വീഴ്ച പ്രതിരോധ ചികിത്സകൾ, മുറിപ്പാടുകൾ കുറയ്ക്കുന്നതിനുള്ള ചികിത്സകൾ, ചർമ്മ തിളക്കവും തെളിമയും വർദ്ധിപ്പിക്കുന്ന ചികിത്സകൾ എന്നിവ ലഭ്യമാകും. ഡോ.സജിൻ അലക്സാണ്ടറിന്റെ സേവനം എല്ലാ ദിവസവും ലഭ്യമാണ്. ചടങ്ങിൽ ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഫാ.ദീപു പുത്തൻപുരയ്ക്കൽ, ഡോ.കെ.എം.മാത്യു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL