SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 AM IST

വോട്ടിംഗ് യന്ത്രങ്ങൾ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ച് തുടങ്ങി

ele

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങൾ നഗരസഭകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു തുടങ്ങി. യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഏറ്റുമാനൂർ സത്രം വെയർ ഹൗസിൽനിന്ന് ബ്ലോക്ക്, മുനിസിപ്പൽ റിട്ടേണിംഗ് ഓഫീസർമാർ കൈപ്പറ്റി. ഏറ്റുമാനൂർ, ചങ്ങനാശേരി നഗരസഭകൾ, വൈക്കം, കടുത്തുരുത്തി, പാമ്പാടി ബ്ലോക്കുകൾ എന്നിവിടങ്ങളിലേക്കുള്ള യന്ത്രങ്ങളാണ് നൽകിയത്. ഡിസംബർ ഒന്നോടെ പൂർത്തിയാകും. കളക്ടർ ചേതൻകുമാർ മീണ വെയർ ഹൗസ് സന്ദർശിച്ചു. ജില്ലയിലെ 11 ബ്ലോക്കുകളിലും ആറു നഗരസഭകളിലുമായുള്ള 17 വിതരണ സ്വീകരണകേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളിലെത്തിക്കുന്ന യന്ത്രങ്ങൾ തിരഞ്ഞെടുപ്പിന്റെ തലേന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL