SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

വരുന്നു, കാന്തല്ലൂരിൽ സ്‌ട്രോബറി വസന്തം

kanthaloor

ഇടുക്കി: കാന്തല്ലൂരിന്റെ കാർഷിക മേഖലയിൽ പ്രധാന്യമർഹിക്കുന്ന സ്‌ട്രോബറിയുടെ പുതിയ സീസണിലേക്കുള്ള കൃഷിക്ക് കർഷകർ തുടക്കം കുറിച്ചു. കാന്തല്ലൂർ കൃഷിഭവന്റെയും, സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെയും മികച്ച പിന്തുണയും സഹായങ്ങളുമാണ് കർഷകർക്ക് ആശ്വാസമാകുന്നത്. 2013 - 14 കാലഘട്ടത്തിൽ പ്രദേശത്തെ കർഷകർക്ക് സൗജന്യമായി ഹൈബ്രിഡ് തൈകളും, മറ്റ് ആനുകൂല്യങ്ങളും നൽകിയതോടെയാണ് സ്‌ട്രോബറി കൃഷി വ്യാപകമായത്. പൂനെയിൽനിന്നും കൊണ്ടു വന്ന അത്യുത്പാദന ശേഷിയുള്ള ഇനങ്ങളായ വിന്റർ ഡോൺ , സ്വീറ്റ് ചാർലി എന്നീ തൈകൾ ഉപയോഗിച്ച് ഏകദേശം മുപ്പത് ഏക്കറോളം സ്ഥലത്താണ് വിവിധ സ്ഥലങ്ങളിലായി ഇപ്പോൾ കൃഷിയിറക്കിയിരിക്കുന്നത്. ഇനിയും കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുളള ശ്രമത്തിലാണ് കർഷകരും കൃഷിവകുപ്പും. സ്‌ട്രോബറി തൈകളിൽനിന്നും പലപ്പോഴായി, ഏഴ് മാസത്തോളം വിളവെടുക്കാനാകും. നാനൂറ് മുതൽ അറുനൂറ് രൂപക്ക്വരെ കർഷകർക്ക് വിൽപ്പനയും നടത്താം.

=വിനോദ സഞ്ചാരികൾക്ക് ഫ്രഷ് ഉത്പന്നങ്ങൾ കൃഷിയിടത്തിൽ നിന്നും നേരിട്ടും അല്ലാതെയും വാങ്ങാൻ കഴിയും.

=ജാം, വൈൻ തുടങ്ങീ മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കും പ്രിയമാണ് സ്‌ട്രോബറി എന്നത് കൃഷി വർദ്ധിക്കാൻ കാരണമാകുന്നു. പഞ്ചായത്തിലെ വിവിധ സ്‌ട്രോബറി കൃഷിയിടങ്ങളിൽ കൃഷി ഓഫീസർ മനോജ് ജോസഫ്, അസിസ്റ്റന്റ് കൃഷി ഓഫീസർ അനിൽകുമാർ, കൃഷി അസിസ്റ്റന്റ് വി.കെ ജിൻസ്, എസ്.എച്ച്.എം ഫീൽഡ് അസിസ്റ്റന്റ് അഭിലാഷ് മോഹനൻ എന്നിവർ സന്ദർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL