
കോട്ടയം : എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'പി.എഫ് നിങ്ങൾക്കരികെ' പരിപാടി 27 ന് രാവിലെ 10ന് പുതുപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്‌കൂളിൽ നടക്കും. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും പെൻഷൻകാർക്കും പങ്കെടുക്കാം. പരാതികൾ 24 ന് മുമ്പ് ഇ.പി.എഫ് ഓഫീസിൽ നൽകണം. ഇ.എസ്.ഐ സംബന്ധമായ പരാതികൾ ഇ.എസ്.ഐ കോർപ്പറേഷൻ ഓഫീസിലും നൽകാം. 27 ന് നേരിട്ടും പരാതികൾ സ്വീകരിക്കും. ഫോൺ: 0481 2300937.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |