SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

ചുട്ടുപൊള്ളുന്നേ... ഓറഞ്ച് അലർട്ട്

he

കോട്ടയം : താപനില കൂടിയതോടെ അൾട്രാവയലറ്റ് രശ്മികളുടെ ഭീഷണിയിലാണ് ജില്ല. യു.വി.ഇൻഡക്സിന്റെ വികിരണ നിരക്ക് എട്ടിലേയ്ക്ക് ഉയർന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചങ്ങനാശേരിയിലാണ് എട്ട് രേഖപ്പെടുത്തിയത്. അൾട്രാവയലറ്റ് വികിരണം കൂടുതൽ ഏൽക്കുന്നത് സൂര്യാഘാതത്തിനും ചർമ്മ, നേത്രരോഗങ്ങൾക്കും ഇടയാക്കും. അൾട്രാ വയലറ്റ് ഇൻഡക്സ് 0 മുതൽ അഞ്ച് വരെയാണെങ്കിൽ മനുഷ്യന് ഹാനികരമല്ല. ആറ് മുതൽ ഏഴ് വരെ മഞ്ഞ അലർട്ടും എട്ട് മുതൽ 10 വരെ ഓറഞ്ച് അലർട്ടും 11 ന് മുകളിൽ റെഡ് അലർട്ടുമാണ്. അൾട്രാവയലറ്റ് റേഡിയോ മീറ്ററുകളിൽനിന്നാണ് കണക്കുകൾ ശേഖരിക്കുന്നത്. എല്ലാ ജില്ലകളിലും ഒന്നുവീതം മീറ്ററുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ഉഷ്ണ തരംഗ ജാഗ്രത
സമീപ ജില്ലകളിൽ ഉഷ്ണതരംഗ സാദ്ധ്യത പ്രവചിച്ചതോടെ ജില്ലയിലും ജാഗ്രത പ്രഖ്യാപിച്ചു. രാവിലെ പത്തിനും വൈകിട്ട് മൂന്നിനും ഇടയിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, ഉൾനാടൻ മൽസ്യ തൊഴിലാളികൾ, ബൈക്ക് യാത്രികർ, തൊഴിലാളികൾ തുടങ്ങിയവരെല്ലാം ശ്രദ്ധിക്കണണം. ജില്ലയിൽ താപനില മൂന്ന് ഡിഗ്രിവരെ കൂടുതലായാണ് അനുഭവപ്പെടുന്നത്. കാറ്റില്ലാത്തതിനാൽ ഉഷ്ണവും കൂടുതലാണ്.

ഇന്നലെ താപനില : 37.8 ഡിഗ്രി

വേനൽ മഴയിൽ കുറവ്

പെയ്യേണ്ടതിലും 31 ശതമാനം വേനൽ മഴ കുറവാണ്. നാലുവർഷത്തിനിടെ ആദ്യമായാണ് ജില്ലയിൽ മഴ ഇത്രയും കുറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL