
നെടുംകുന്നം : സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ മെറിറ്റ് ഡേ മികവ് 2026 ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.വർഗീസ് കൈതപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്‌കൂൾ ലീഡർമാരായ അലൻ ജോർജ്, എമിൽ ജോസഫ്,എബിൻ സാബു എന്നിവർക്ക് ദീപശിഖ കൈമാറി നിർവഹിച്ചു. സിവിൽ സർവീസ് ട്രെയിനിംഗ് പദ്ധതിയായ ദിശ പ്രോഗ്രാമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അജിത് മുതിരമല നിർവഹിച്ചു. പ്രിൻസിപ്പൽ പ്രകാശ് ജെ.തോമസ്, ഹെഡ് മാസ്റ്റർ സുനിൽ പി.ജേക്കബ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |