SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

പ്രതിഷ്ഠാ വാർഷികം

kalasham-

ചങ്ങനാശേരി : പെരുന്ന ശ്രീ ഉമാമഹോശ്വരക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക കലശം നടത്തി. ചടങ്ങുകൾക്ക് തന്ത്രി പറമ്പൂരില്ലം നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട്, മരങ്ങാട്ടില്ലം വൈശാഖിൽ വി.വാസുദേവൻ നമ്പൂതിരി എന്നിവ‌ർ മുഖ്യകാർമ്മികത്വം വഹിച്ചു. അമ്മൻകോവിലിൽ തന്ത്രി സുരേഷ് ആചാരിയും മേൽശാന്തി സുരേഷും കലശ പൂജകൾ നടത്തി. തുടർന്ന് മഹാപ്രസാദമൂട്ടും നടന്നു. പ്രതിഷ്ഠാവാർഷിക കലശത്തിന് വി.എസ്.എസ് 89ാം നമ്പർ ശാഖാ പ്രസിഡന്റ് എ.വിജയനും സെക്രട്ടറി സി.ആർ രാധാകൃഷ്ണനും, കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL