SignIn
Kerala Kaumudi Online
Thursday, 25 June 2026 4.04 AM IST

സെൻസസ് ജില്ലയിൽ ഇതുവരെ പങ്കാളികളായത് 20,109 പേർ

കോട്ടയം : ദേശീയ സെൻസസിന്റെ ആദ്യ ഘട്ടമായി കുടുംബങ്ങൾ സ്വന്തമായി ഓൺലൈനിൽ വിവരങ്ങൾ നൽകുന്ന സെൽഫ് എന്യുമറേഷനിൽ സജീവമായി പങ്കുചേർന്ന് ജില്ലയിലെ കോളേജുകളും. കോളേജുകളിലെ ഇലക്ടറൽ ലിറ്ററസി ക്ലബുകളുടെ നേതൃത്വത്തിലാണ് സെൽഫ് എന്യുമറേഷൻ നടത്തുന്നത്. ബോധവത്കരണ ക്ലാസിനെത്തുടർന്ന് സെൽഫ് എന്യുമറേഷൻ നടത്തുന്ന രീതിയിലാണ് ക്യാമ്പസുകളിലെ ക്രമീകരണമെന്ന് അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർ പി.എ അമാനത്ത് പറഞ്ഞു. ഇന്നലെ വരെ ആകെ 20,109 പേർ സെൽഫ് എന്യുമറേഷൻ നടത്തി. 30 വരെ https://se.census.gov.in/ വഴി കുടുംബങ്ങൾക്ക് സെൽഫ് എന്യുമറേഷൻ നടത്താം. സെൽഫ് എന്യുമറേഷൻ ചെയ്ത ശേഷം ലഭിക്കുന്ന 11 അക്ക എസ്.ഇ ഐഡി എന്യുമറേറ്റർമാർ വീടുകളിൽ എത്തുമ്പോൾ നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL