SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

പായിപ്പാട് ലേബർ ക്യാമ്പിൽ റെയ്ഡ്, കഞ്ചാവ് പിടിച്ചെടുത്തു 

thomas

ചങ്ങനാശേരി : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പൊലീസിന്റെ റെയ്ഡ്. 3000 പായ്ക്കറ്റ് നിരോധിത പുകയില വസ്തുക്കൾ പിടികൂടി. ആറ് അന്യസംസ്ഥാനതൊഴിലാളികളെയും പൊലീസ് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി നാലുകോടി വേഷ്ണാൽ സ്വദേശി തോമസ് (പാപ്പൻ ബിനു) പിടിയിലായി. ഇയാളുടെ പക്കൽ നിന്ന് 1.19 കിലോ കഞ്ചാവും കണ്ടെടുത്തു. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.അഷാദ്, തൃക്കൊടിത്താനം എസ്.എച്ച്.ഒ ബി.അനീഷ്, എസ്.ഐ അജീഷ് കെ ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL