SignIn
Kerala Kaumudi Online
Sunday, 28 June 2026 2.14 AM IST

ലഹരിവിരുദ്ധ ദിനാചരണം

drug

വൈക്കം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഓപ്പറേഷൻ തൂഫാൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. ഇതിന്റെ ഭാഗമായി ഫ്ലാഷ് മോബ്, സൈക്കിൾ ബുള്ളറ്റ് റാലി, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. വൈക്കം ഡിവൈ.എസ്.പി കെ.സജീവ് റാലി ഫ്ലാഗ് ഒഫ് ചെയ്തു. തുടർന്ന് കല്ലറ, തലയോലപ്പറമ്പ്, വൈക്കം പൊലീസ് സ്‌റ്റേഷനുകളുടെ നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ ദിനാചരണ സമ്മേളനം കെ.ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാദ്ധ്യക്ഷ സൗദാമിനി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL