
വൈക്കം: വൈക്കത്തിന്റെ കാർഷിക മേഖലയ്ക്ക് ഗുണകരമാകുന്ന നിലയിൽ മൂവാറ്റുപുഴയാറിലെ ശുദ്ധജലം ഉൾനാടൻ ജലാശയങ്ങൾ വഴി കൃഷിയിടങ്ങളിൽ ഉറപ്പാക്കുന്നതിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കർഷകസംഘം വൈക്കം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ ജോസഫ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പി.ഹരിദാസ്, പി.ആർ.സാബു, കെ.വി.രഞ്ജന എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്.ദേവരാജൻ രക്തസാക്ഷി പ്രമേയവും, കെ.കെ.ശശികുമാർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി.ടി.സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മറ്റി അംഗം പി.എൻ.ബിനു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികളായി പി.ഹരിദാസ് (പ്രസിഡന്റ്), ജി.രവികുമാർ, എസ്.ദേവരാജൻ (വൈസ് പ്രസിഡന്റുമാർ), ടി.ടി.സെബാസ്റ്റ്യൻ (സെക്രട്ടറി),കെ.ബി.പുഷ്‌ക്കരൻ, കെ.വി.രഞ്ജന (ജോയിന്റ് സെക്രട്ടറിമാർ), പി.ആർ.സാബു (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |