
കോട്ടയം: ഓട്ടോ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ കൊടിയുടെ നിറം നോക്കാതെ മുന്നോട്ട് ഇറങ്ങുമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. മോട്ടോർ തൊഴിലാളി യൂണിയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ബൈജു പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം നന്ദിയോട് ബഷീർ, ജില്ലാ സെക്രട്ടറിമാരായ ടോണി തോമസ്, സക്കീർ ചങ്ങമ്പള്ളി, ബിന്റോ ജോസഫ്, എ.ഡി. പ്രസാദ്, തോമസ് വി. സാം, ശിവദാസ് എസ്. എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |