SignIn
Kerala Kaumudi Online
Thursday, 02 July 2026 5.12 AM IST

ഗോപിനാഥപിള്ളയെ ആദരിച്ചു

doctors-day

ചിറക്കടവ് : മഹാവിഷ്ണുക്ഷേത്രം ഭരണസമിതി ഡോക്ടേഴ്സ് ദിനത്തിൽ ഡോ.ടി.എം.ഗോപിനാഥപിള്ളയെ പൊന്നാടയണിയിച്ച് ആദരിച്ചു. 45 വർഷത്തെ സേവന പാരമ്പര്യമുള്ള ചിറക്കടവ് ഗോകുലം ടി.എം.ഗോപിനാഥപിള്ള വിവിധ സർക്കാർ ആശുപത്രികളിൽ മെഡിക്കൽ ഓഫീസറായും ജനറൽ ആശുപത്രിയിൽ സൂപ്രണ്ടായും ശബരിമല സന്നിധാനത്തും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശാന്തിനികേതൻ ആശുപത്രിയിൽ എത്തിയാണ് ക്ഷേത്രം ഭാരവാഹികൾ ആദരിച്ചത്. പ്രസിഡന്റ് ടി.പി.രവീന്ദ്രൻപിള്ള, സെക്രട്ടറി എം.എൻ.രാജരത്നം, വൈസ് പ്രസിഡന്റ് സുമേഷ് ശങ്കർ പുഴയനാൽ, ശാന്തിനികേതൻ ആശുപത്രി മാനേജർ എസ്.രാജീവ്കുമാർ പുന്നാംപറമ്പിൽ, നഴ്സിംഗ് അസിസ്റ്റന്റുമാരായ കെ.എസ്.സുജാത, എം.എസ്.അപ്സര എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, DOCTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL