
മരങ്ങാട്ടുപിള്ളി: ആണ്ടൂർ അഞ്ചക്കുളത്ത് കളരിക്കൽ ശ്രീഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം ചോക്കാട് കുന്നുമ്മേൽ വീട്ടിൽ സുരേഷ് (പനച്ചിപ്പാറ സുരേഷ്) നെയാണ് മരങ്ങാട്ടുപിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 24നാണ് സംഭവം. ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയ പ്രതി തിടപ്പള്ളിയുടെയും സ്റ്റോർ റൂമിന്റെയും പൂട്ട് കുത്തിപ്പൊളിച്ച് ക്ഷേത്രസാധനങ്ങളും സി.സി.ടി.വി ക്യാമറകളും മോഷ്ടിച്ചെന്നാണ് കേസ്. 56000 രൂപ വിലവരുന്ന 16 കലശക്കുടങ്ങൾ, 13 ഓട്ടുകിണ്ണങ്ങൾ, ഒരു ഉരുളി, മൂന്ന് ഓട്ടുവിളക്കുകൾ എന്നിവയ്‌ക്കൊപ്പം 18,000 രൂപ വിലമതിക്കുന്ന രണ്ട് സി.സി.ടി.വി ക്യാമറകളും മോഷണംപോയി.. 74,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമാന സ്വഭാവമുള്ള മറ്റ് കേസുകളും പ്രതിക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |