
കുമരകം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കുമരകം യൂണിറ്റ് കൺവെൻഷനും അംഗത്വവിതരണവും നടന്നു. സമ്മേളനം കെ.എസ്. എസ്.പി.യു പള്ളം ബ്ലോക്ക് സെക്രട്ടറി പി.പി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വത്സമ്മ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. അംഗത്വവിതരണ ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ.കേശവൻ നിർവഹിച്ചു. സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗം പി.സി വർഗീസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്മാൾ സാജുലാൽ, യൂണിറ്റ് സെക്രട്ടറി എസ്.ഡി പ്രേംജി, ട്രഷറർ ടി.വി രാജൻ, ജോയിന്റ് സെക്രട്ടറി വി.കെ ചന്ദ്രഹാസൻ, ടി.യു സുരേന്ദ്രൻ, കെ.ചന്ദ്രികാദേവി, ടി.ജി അനുപമ, എം.ഇ കുഞ്ഞുമോൻ, എം.എസ് രാജീവ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |