SignIn
Kerala Kaumudi Online
Monday, 06 July 2026 6.35 AM IST

വ്യക്തിത്വ വികസന പഠന ക്യാമ്പ്

kurichi

കുറിച്ചി: സചിവോത്തമപുരം റസിഡന്റ്‌സ് അസോസിയേഷനും തിരുവനന്തപുരം എഡ്യുവിഷനും ചേർന്ന് ചങ്ങാതി കുരുവികൾ എന്ന പേരിൽ വിദ്യാർത്ഥികൾക്കായി ഏകദിന വ്യക്തിത്വ വികസന പഠന ക്യാമ്പ് നടത്തി. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എൻ മുരളീധരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. എസ്.സി.ആർ.എ പ്രസിഡന്റ് സി.കെ ബിജുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.പി പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. പഠന ക്യാമ്പിൽ കൃഷി വകുപ്പ് റിട്ട.ജോയിന്റ് ഡയറക്ടർ കെ.എം രാജു, റിട്ട.കാനറാ ബാങ്ക് സീനിയർ മാനേജർ ടി.എ സജികുമാർ എന്നിവർ ക്ലാസ് നയിച്ചു. പി.എസ് .പ്രേം സാഗർ, പി.സി ബിജു, പ്രസാദ് പാപ്പൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, STUDY CLASS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL