
കോട്ടയം: വന്യമൃഗാക്രമണത്തിൽ മരണമടയുന്നവരുടെ കുടുംബാംഗങ്ങൾക്ക് 14 ലക്ഷം രൂപയിൽ നിന്ന് 21 ലക്ഷം രൂപയായി നഷ്ടപരിഹാരം വർദ്ധിപ്പിക്കുവാൻ തീരുമാനിച്ച കേരള സർക്കാരിനും, മന്ത്രി ഷിബു ബേബി ജോണിനും പ്രത്യേക അനുമോദനങ്ങൾ അർപ്പിക്കുന്നതായി കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനൻ പി.സി.തോമസ്.
വന്യ മൃഗാക്രമണം തടയുവാൻ കുടുതൽ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൃഷിനാശത്തിനും കൂടുതൽ തുക അനുവദിക്കുന്നതിന് കേന്ദ്രസർക്കാരിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ കേരള സർക്കാർ തയ്യാറാകണമെന്നും തോമസ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |