പൊൻകുന്നം: യുണൈറ്റഡ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ താലൂക്ക് സമ്മേളനം സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ അഡ്വ.പി.സതീഷ്ചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. അനിലകുമാരി തുളസീദാസ് അദ്ധ്യക്ഷത വഹിച്ചു. പി.എച്ച്.നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം അഡ്വ.അഭിലാഷ്ചന്ദ്രൻ, റോസമ്മ ആഗസ്തി, ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ, പഞ്ചായത്തംഗം വി.ഐ.അബ്ദുൽകരീം, മെജോ സഖറിയാസ്, കെ.ആർ.സോമശേഖരൻനായർ, അരുൺ ജോസഫ്, സി.ജി.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.താലൂക്കിലെ സഹകരണസംഘം പ്രസിഡന്റുമാർ, ഭരണസമിതിയംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കേരളബാങ്ക് രൂപവത്ക്കരിക്കപ്പെട്ടപ്പോൾ അംഗത്വം നിഷേധിക്കപ്പെട്ട മിസലേനിയസ് സംഘങ്ങൾക്ക് ശ്രീറാം കമ്മിറ്റി ശുപാർശ ചെയ്ത അപ്പക്സ് സംഘം രൂപീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |