കോട്ടയം : മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോൾഡൻ അവർ ഇനിഷ്യേറ്റീവിനായി സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ സി.എസ്.ആർ ഫണ്ടിൽ നിന്ന് 94.17 ലക്ഷം രൂപ അനുവദിച്ചു. ആദ്യ ഗഡുവായി 47,08,803 രൂപ നാട്ടകം സുരേഷ് എം.എൽ.എ ആശുപത്രി വികസന സമിതി ചെയർമാനായ കളക്ടർ ചേതൻകുമാർ മീണയും വെയർഹൗസിംഗ് കോർപ്പറേഷന്റെ കൊച്ചി റീജിയണൽ മാനേജർ ജി.എസ്.ആർ സുന്ദരമൂർത്തിയിൽ നിന്ന് ഏറ്റുവാങ്ങി. പൊതുജനാരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും തീവ്രപരിചരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് തുക അനുവദിച്ചതെന്ന് സുന്ദരമൂർത്തി പറഞ്ഞു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സോളി ആന്റണി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. കെ.എസ്. ശാന്തി, അസാപ് കേരള മാനേജർ കെ. ശ്രീജിത്ത്, വെയർഹൗസിംഗ് കോർപ്പറേഷൻ എച്ച്.ആർ. വിഭാഗം മേധാവി എസ്. രചന, ബിജു ഗോപാൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |