SignIn
Kerala Kaumudi Online
Saturday, 29 August 2026 12.54 AM IST

ഓപ്പറേഷൻ തൂഫാൻ: മേഖലാതല ഉദ്ഘാടനം ഇന്ന്

thoofan

കോട്ടയം : കേരള സർക്കാർ, കേരള പൊലീസ്, കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് സയൻസസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട് ' മദ്ധ്യതിരുവിതാംകൂർ മേഖലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് കാരിത്താസ് ആശുപത്രിയിൽ നടക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു, കാരിത്താസ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ ഫാ.ഡോ. ബിനു കുന്നത്ത് എന്നിവർ നേതൃത്വം നൽകും. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പൊതുപ്രവർത്തകർ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, വിവിധ സാമൂഹിക സംഘടനകൾ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL