കോട്ടയം: ജില്ലാ മൃഗസംരക്ഷണ ഓഫീസിനു കീഴിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ലബോറട്ടറി ടെക്നീഷ്യന്റെ ഒഴിവിൽ നിയമനത്തിനുള്ള വാക്ക്- ഇൻ- ഇൻറർവ്യൂ ജൂലായ് 25ന് രാവിലെ 10.30ന് കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. 89 ദിവസത്തേക്ക് താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർഥികൾ പ്ലസ് ടൂ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവരും വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി നടത്തുന്ന ലബോറട്ടറി ടെക്നീഷ്യൻ കോഴ്സ് വിജയിച്ചവരുമായിരിക്കണം. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് യോഗ്യതാ രേഖകളുമായി എത്തണം. ഫോൺ: 0481 2563726.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |