കോട്ടയം : നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിൽ മൂന്നുവർഷ റഗുലർ ഡിപ്ലോമ കോഴ്‌സിലേക്ക് ചേരാൻ 28 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. നിലവിലെ റാങ്ക് പട്ടികയിലുള്ളവർക്കും പുതിയതായി അപേക്ഷ നൽകുന്നവർക്കും ഇതിൽ പങ്കെടുക്കാം. പുതിയ അപേക്ഷ നൽകുന്നതിന് കോളേജിൽ പ്രവർത്തിക്കുന്ന ഹെൽപ്പ്‌ഡെസ്‌കിന്റെ സേവനം തേടാം. അല്ലെങ്കിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 28 ന് രാവിലെ 8.30 മുതൽ 10 വരെയാണ് രജിസ്‌ട്രേഷൻ സമയം. സ്ട്രീം രണ്ടിൽ 1.30 മുതൽ രണ്ടുവരെയാണ് രജിസ്‌ട്രേഷൻ. അസൽസർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പമെത്തണം. ഫോൺ : 9446341691.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |