
കോട്ടയം: നാട്ടകം ഗവ: കോളേജിലേക്ക് ജീവനി സൈക്കോളജിസ്റ്റ് താത്ക്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ ബന്ധപ്പെട്ട അസൽരേഖകൾ സഹിതം 30ന് രാവിലെ 10ന് കോളേജ് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. ഉദ്യോഗാർത്ഥികൾ റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിരിക്കണം. ജീവനിയിലെ പ്രവർത്തി പരിചയം ക്ലിനിക്കൽ, കൗൺസിലിംഗ് മേഖലയിൽ പ്രവർത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത, അക്കാദമിക മികവ്, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കൗൺസിലിംഗ് ഡിപ്ലോമ തുടങ്ങിയവ യോഗ്യതയയാി പരിഗണിക്കുമെന്ന് പ്രിൻസിപ്പൽ പ്രൊഫ.ഡോ.വർഗീസ് ജേക്കബ് അറിയിച്ചു. ഫോൺ: 9400969283, 807526094.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |