SignIn
Kerala Kaumudi Online
Thursday, 30 July 2026 2.22 AM IST

ടാർവീപ്പകൾ മോഷ്ടിച്ച കേസിൽ  ഒരാൾ അറസ്റ്റിൽ

joshy

ഏറ്റുമാനൂർ: റെയിൽവേ ഗേറ്റിന്റെ ടാറിംഗ് ജോലിക്കായി സൂക്ഷിച്ചിരുന്ന ഏകദേശം 1,98,000 രൂപ വിലമതിക്കുന്ന 12 ടാർവീപ്പകൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഭരണങ്ങാനം ആലപ്പാറ ഊന്നുകല്ലുങ്കൽ വീട്ടിൽ ജോഷി (54)നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 20നാണ് കേസിനാസ്പദമായ സംഭവം. നമ്പ്യാകുളം ഭാഗത്തെ റെയിൽവേ ഗേറ്റിന്റെ ടാറിംഗ് പ്രവൃത്തിക്കായി നമ്പ്യാകുളം ചിരളക്കമറ്റത്തിൽ ജോമോന്റെ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന ടാർവീപ്പകളാണ് മോഷണം പോയത്. പരാതിക്കാരന്റെ പിതാവ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള 12 ടാർവീപ്പകൾ നാല് പേർ ചേർന്ന് ബൊലേറോ പിക്കപ്പ് വാനിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL