
കോട്ടയം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ജില്ലയൽ 19.96 കോടി രൂപയുടെ കൃഷിനാശമുണ്ടായി. ജൂലായ് 31 മുതൽ ആഗസ്റ്റ് അഞ്ചു വരെ ജില്ലയിലാകെ 1996.68 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായാണ് ആദ്യഘട്ടത്തിലെ വിലയിരുത്തൽ. വിശദമായ കണക്കെടുപ്പ് നടത്തിവരികയാണെന്നും കൃഷിനാശം നേരിട്ടവർക്ക് അടിയന്തരസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിനു തോമസ് പറഞ്ഞു. ആകെ 1086.21 ഹെക്ടർ പ്രദേശത്തെ കൃഷിയെ മഴ ബാധിച്ചു. 5827 കർഷകരുടെ വിളകളാണ് നശിച്ചത്. ഏറ്റവും കൂടുതൽ കൃഷിനാശം റിപ്പോർട്ട് ചെയ്തത് ഏറ്റുമാനൂർ ബ്ലോക്കിലാണ്.
വിവിധ ബ്ലോക്കുകളിലെ കൃഷിനാശം
ഏറ്റുമാനൂർ
കൃഷിസ്ഥലം:617.26 ഹെക്ടർ
നഷ്ടം:971.55 ലക്ഷം രൂപ
കടുത്തുരുത്തി
കൃഷിസ്ഥലം: 291.83 ഹെക്ടർ
നഷ്ടം: 484.12 ലക്ഷം രൂപ
ഈരാറ്റുപേട്ട
കൃഷിസ്ഥലം: 23.33 ഹെക്ടര്‍,
നഷ്ടം: 106.82 ലക്ഷം രൂപ
വൈക്കം
കൃഷിസ്ഥലം: 23.58 ഹെക്ടര്‍
നഷ്ടം:164.28 ലക്ഷം രൂപ
മാടപ്പള്ളി
കൃഷിസ്ഥലം: 10.04 ഹെക്ടര്‍
നഷ്ടം:45.73 ലക്ഷം രൂപ
കാഞ്ഞിരപ്പള്ളി
കൃഷിസ്ഥലം: 5.98 ഹെക്ടര്‍
നഷ്ടം: 33.15 ലക്ഷം രൂപ
പള്ളം
കൃഷിസ്ഥലം: 8.30 ഹെക്ടര്‍
നഷ്ടം:17.71 ലക്ഷം രൂപ
പാമ്പാടി
കൃഷിസ്ഥലം: 37.90 ഹെക്ടര്‍
നഷ്ടം: 22.57 ലക്ഷം രൂപ
ഉഴവൂര്‍
കൃഷിസ്ഥലം: 39.54 ഹെക്ടര്‍
നഷ്ടം: 31.33 ലക്ഷം രൂപ
ളാലം
കൃഷിസ്ഥലം: 17.75 ഹെക്ടര്‍
നഷ്ടം: 58.90 ലക്ഷം രൂപ
വാഴൂര്‍
കൃഷിസ്ഥലം: 10.70 ഹെക്ടര്‍
നഷ്ടം:60.52 ലക്ഷം രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |