
പൊൻകുന്നം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ, മികച്ച പരിസ്ഥിതിസിനിമയുടെ സംവിധായകനുള്ള പുരസ്‌കാരവും ദാദാസാഹേബ് ഫാൽക്കേ ജൂറി പുരസ്‌കാരവും നേടിയ ശ്രീകാന്ത് പങ്ങപ്പാട്ടിനെ ആദരിച്ചു. ചിറക്കടവ് ഏഴാംവാർഡ് നിവാസിയായ ശ്രീകാന്തിന് വാർഡ് ഗ്രാമസഭയിലാണ് സ്വീകരണം നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ ഉപഹാരം നൽകി. വാർഡംഗം ആന്റണി മാർട്ടിൻ പൊന്നാട അണിയിച്ചു. ജയശ്രീ വിജയകുമാർ, സേതു മാന്താടൻ, കെ.കെ.സന്തോഷ്‌കുമാർ, മോഹൻകുമാർ പൂഴിക്കന്നേൽ, ഷാലിജ സുന്ദരേശൻ, എം.ജി വിനോദ്, ഗൗതം ബാലചന്ദ്രൻ, ഉഷാ ശ്രീകുമാർ, അഭിലാഷ് ബാബു, ലേഖാ സാബു, രേഖാ ഡോൺ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |