പാലാ: കെ.എം.മാണി സ്മാരക ജനറൽ ആശുപത്രിയിൽ മോഷണശ്രമം നടത്തിയ മൂന്നംഗസംഘം കേരളം വിട്ടു. സംഭവത്തിന് ശേഷം രണ്ടുദിവസത്തോളം നാട്ടിൽ തങ്ങിയശേഷം പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഇവർ കടന്നുകളഞ്ഞത്. എന്നാൽ സൈബർ വിംഗിന്റെ സഹായത്തോടെ ഇവരുടെ യാത്രാമാർഗം കണ്ടെത്തിയ പൊലീസ് എത്രയുംവേഗം ഇവരെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പള്ളി ഐങ്കൊമ്പ് സ്വദേശിയായ 20കാരൻ, പാലാ വെള്ളിയേപ്പള്ളി സ്വദേശിയായ 19കാരൻ, ഇടുക്കി പത്താംമൈൽ സ്വദേശിയായ 26കാരൻ എന്നിവരെയാണ് പൊലീസ് അന്വേഷിക്കുന്നത്. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ മൂന്നുപേരുടെയും മുഖങ്ങൾ വ്യക്തമായതായും ഇവരെ തിരിച്ചറിയുന്നതിനുള്ള നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതായുമാണ് വിവരം.
സംഭവദിവസം പാലാ ജനറൽ ആശുപത്രിവളപ്പിൽ കിടന്ന പൊലീസ് ജീപ്പിലും ഇതിലൊരാൾ കയറിയിരുന്നു.
ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. പൊലീസ് തങ്ങളെ തേടുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് മൂന്നുപേരും കേരളം വിട്ടത്.
പൊലീസിൽ നിന്ന് രക്ഷപ്പെടുന്നതിനായി സംഘം സ്വന്തം മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല. ബന്ധുക്കളെയും സുഹൃത്തുക്കളെയും മറ്റുള്ളവരുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് ഇവർ ബന്ധപ്പെടുന്നതെന്നാണ് സൂചന.
രേഖകൾ ശേഖരിച്ച് അന്വേഷണസംഘം
പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ ആശുപത്രിയിൽ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം. പ്രതികളുടെ ആധാർ കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകളും പൊലീസ് ശേഖരിച്ചു.
എത്രയുംവേഗം പ്രതികളെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. പാലാ എസ്.എച്ച്.ഒ കെ.ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡാണ് അന്വേഷണം നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |