
കോട്ടയം : ജില്ലാതല സ്വാതതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നാളെ രാവിലെ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9 ന് മന്ത്രി മോൻസ് ജോസഫ് പതാക ഉയർത്തും. തുടർന്ന് സല്യൂട്ട് സ്വീകരിച്ചശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകും. ചടങ്ങുകൾ രാവിലെ 8.35 ന് ആരംഭിക്കും. പരേഡിൽ 25 പ്ലാറ്റൂണുകൾ പങ്കെടുക്കും.
ജില്ലാ പൊലീസ് ആസ്ഥാനത്തെ റിസർവ് ഇൻസ്‌പെക്ടർ ഡി. ജയകുമാർ ആണ് പരേഡ് കമാൻഡർ. സബ് ഇൻസ്‌പെക്ടർ കെ. രാജേഷ് സെക്കൻഡ് ഇൻ കമാൻഡും ജില്ലാ പൊലീസ് ആസ്ഥാനത്തെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വിൽസൺ വി. ജോൺ ബാൻഡ് മാസ്റ്ററുമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |