കോട്ടയം: തപസ്യ കലാസാഹിത്യവേദി കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് 4ന് ഭാരത് ആശുപത്രിയ്ക്ക് എതിർവശമുള്ള തപസ്യ ഹാളിൽ രാമായണവും പ്രകൃതി സങ്കൽപ്പവും സെമിനാർ സംഘടിപ്പിക്കുന്നു. തപസ്യ യൂണിറ്റ് പ്രസിഡന്റ് ആർ. സുരേന്ദ്രലാൽ അദ്ധ്യക്ഷത വഹിക്കും. തപസ്യ ജില്ലാ രക്ഷാധികാരി ഡോ.രാജു വള്ളിക്കുന്നം ഉദ്ഘാടനം നിർവഹിക്കും. തപസ്യ മുൻ ജില്ലാ വൈസ് പ്രസിഡന്റും കേരള ഹിന്ദുമതപാഠശാല അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കുടമാളൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. തപസ്യ സംസ്ഥാന സെക്രട്ടറി പി.ജി ഗോപാലകൃഷ്ണൻ എഴുത്തച്ഛനെക്കുറിച്ചുള്ള അറിവ് പങ്കുവയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |