
ചങ്ങനാശേരി: ഇത്തിത്താനം ജനതാ സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി മെറിറ്റ് ഡേ 2026 നടത്തി. എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൾ ഇൻ -ചാർജ് ഡോ.പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡംഗം എസ്.നിഖിൽ സ്വാഗതം പറഞ്ഞു. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് എം.എൻ മുരളീധരൻ നായർ, മുൻ ബാങ്ക് പ്രസിഡന്റുമാരായ ഡോ.പി.കെ പത്മകുമാർ, പ്രൊഫ. ടോമിച്ചൻ ജോസഫ്, ബാങ്ക് സെക്രട്ടറി ടി.കെ കുഞ്ഞുമോൻ, കുറിച്ചി പഞ്ചായത്തംഗം ശാലിനി സുരാജ്, സർക്കിൾ സഹകരണ യൂണിയൻ മെമ്പർ ബി.പ്രമീള ദേവി, ബാങ്ക് വൈസ് പ്രസിഡന്റ് പി.എസ് രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി ടി. എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |