SignIn
Kerala Kaumudi Online
Sunday, 16 August 2026 3.42 AM IST

മുത്തേരിമടയിൽ ഇന്ന് പരിശീലനപ്പൂരം, ഒരു ചുണ്ടൻ മാത്രം

കുമരകം : നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരാഴ്ച മാത്രം ശേഷിക്കേ നെഹ്റു ട്രോഫിക്ക് മുന്നോടിയായുള്ള അവസാന ഞായറാഴ്ച മുത്തേരിമടയിൽ നടക്കുന്ന പരിശീലനത്തിന് ഇത്തവണ ഒരു ചുണ്ടൻവള്ളം മാത്രം. കുമരകം ടൗൺബോട്ട് ക്ലബ് നെഹ്‌റുട്രോഫിക്കായി തുഴയുന്നത് നിരണം പുണ്യാളൻ ചുണ്ടനിലാണെങ്കിലും പരിശീലനത്തിനിറങ്ങുന്നത് ശ്രീവിനായകൻ ചുണ്ടനിലാണ്. കുമരകത്ത് നിന്ന് ഇത്തവണ രണ്ട് ചുണ്ടൻവള്ളങ്ങളാണ് നെഹ്റു ട്രോഫിയിൽ മത്സരിക്കുന്നത്. ഇന്ന് കരുമാടി ജലോത്സവത്തിൽ പങ്കെടുക്കുന്നതിനും പുന്നമടക്കായലിലെ ട്രാക്ക് എൻട്രിക്കുമായി കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് ആലപ്പുഴയിലേക്ക് പോകുന്നതിനാൽ ആർപ്പൂക്കര ചുണ്ടൻ ഇന്നത്തെ മുത്തേരിമട പരിശീലനത്തിൽ പങ്കെടുക്കില്ല. ഒരു ചുണ്ടൻ മാത്രമേയുള്ളുവെങ്കിലും സ്ത്രീകളടക്കം മുത്തേരിമടയിലെ പരിശീലനം കാണാൻ ബോട്ടിലും വള്ളത്തിലും കരയിലുമായി വൻ ജനാവലിയാണുണ്ടാവുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BOATRACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL