SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

ഗുരുദേവജയന്തി ആഘോഷിച്ചു

sndp-spring-vally

പീരുമേട്: എസ്.എൻ.ഡി.പി യോഗം സ്പ്രിംഗ്‌വാലി ശാഖയുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. 65-ാം മൈലിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ശാഖാങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ ഗുരുപൂജ നടത്തി. തുടർന്ന് ശാഖാ പ്രസിഡന്റ് ഒ.എൻ. ഹരിസുധന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു ചതയദിനസന്ദേശം നൽകി. യൂണിയൻ കൗൺസിലർ പി.വി. സന്തോഷ്‌കുമാർ ആശംസകൾ നേർന്നു. വാർഡ് മെമ്പർ മഞ്ജു മനോഹരൻ ക്യാഷ് അവാർഡ് വിതരണംചെയ്തു. ഒ.കെ. ദേവകി ടീച്ചർ, ഗോവിന്ദൻ സർ മെമ്മോറിയൽ സ്‌കോളർഷിപ്പും ചടങ്ങിൽ നൽകി. തുടർന്ന് കൂപ്പൺ നറുക്കെടുപ്പും ചതയദിനസദ്യയും നടത്തി. ശാഖാ സെക്രട്ടറി പി.ആർ. സുനിൽ സ്വാഗതവും വൈസ് പ്രസിഡന്റ് എം.ആർ. സജീവൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL