തൊടുപുഴ: ബി.എം.എസ് ആലക്കോട് മസ്ദൂർഭവൻ ഹാളിൽ ദേശീയ പരിസ്ഥിതി സംരക്ഷണ ദിനാചരണം നടത്തി. ഫോറസ്റ്റ് പ്രൊട്ടക്ടീവ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് വർഗീസ് പരിസ്ഥിതി ദിനസന്ദേശം നൽകി. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് സി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.പി. റെജികുമാർ, സംസ്ഥാന സമിതി അംഗം കെ. ജയൻ എന്നിവർ ഔഷധവൃക്ഷ തൈകൾ വിതരണം ചെയ്തു. ജില്ലാ സമിതി അംഗം വിനോജ് കുമാർ, തൊടുപുഴ മേഖല പ്രസിഡന്റ് ബി. അജിത് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |