
കാഞ്ഞിരപ്പള്ളി : സെപ്റ്റംബർ ഒന്നിന് നടക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി സി.പി.ഐ കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരപ്രചരണ കാൽനടജാഥ നടത്തി. കാഞ്ഞിരപ്പള്ളി ലോക്കൽ സെക്രട്ടറി സിജോ പ്ലാത്തോട്ടം ക്യാപ്റ്റനായും ,സലിം അമരിസ് വൈസ് ക്യാപ്റ്റനായും ലത ബിജു ഡയറക്ടറുമായുമുള്ള ജാഥ ജില്ലാ കൗൺസിൽ അംഗം രാജൻ ചെറുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. ആനക്കല്ലിൽ നിന്നും ആരംഭിച്ച് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സമാപിച്ചു. പൊതുസമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. എം.എ. ഷാജി ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |