
കുമരകം: കുമരകം ബോട്ട് ജെട്ടിക്ക് സമീപം തോടിന്റെ മുഖാരത്ത് പോളയിൽ കുടുങ്ങിയ വള്ളത്തിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന രണ്ട് പേരെ ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി. പോള നിറഞ്ഞതിനാൽ വള്ളത്തിന് കായലിലേക്ക് ഇറങ്ങാൻ കഴിയാതെ വന്നതോടെ കുടിവെള്ളംപോലും ഇല്ലാതെ രണ്ടുപേരും മണിക്കൂറുകളോളം വള്ളത്തിൽ കഴിയേണ്ടിവന്നു. കുമരകത്ത് നിന്ന് മുഹമ്മയിലേക്ക് പോയ ജലഗതാഗതവകുപ്പിന്റെ ബോട്ട് സ്ഥലത്തെത്തിയതോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബോട്ടിൽ കയർ കെട്ടി വള്ളം വലിച്ചാണ് പോളയിൽ നിന്നും കായലിലേക്ക് ഇറക്കിയത്. തുടർന്ന് വള്ളക്കാരെ സുരക്ഷിതമായി കരയിലെത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |