കോട്ടയം: ട്രോളിംഗ് നിരോധനം കഴിഞ്ഞാൽ മത്സ്യവില കുത്തനെയിടിയും!. ഭക്ഷണപ്രേമികൾ പലരും പ്രതീക്ഷിച്ചത് ഇതായിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ചും. ത്സ്യക്ഷാമം രൂക്ഷമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ഇതിനൊപ്പം കടൽ-കായൽ മത്സ്യങ്ങൾക്ക് വില കുതിച്ചുകയറുകയാണ്.
ട്രോളിംഗ് കഴിഞ്ഞു ആഗസ്റ്റ് സെപ്തംബർ മാസങ്ങളിലാണ് മത്സ്യ ഉത്പാദനം വർദ്ധിക്കുന്നത്. കാലവർഷമെത്തിയിട്ടും നല്ലൊരു ചാകര ലഭിച്ചില്ലെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു. ട്രോളിംഗ് നിരോധനം കഴിയുമ്പോൾ മത്തി,അയല,കിളി,ചെമ്മീൻ എന്നിവയുടെ ലഭ്യത വർദ്ധിക്കാറായിരുന്നു പതിവ്. എന്നാൽ ഇവയുടെ ലഭ്യത 40 ശതമാനത്തോളം കുറഞ്ഞു. മുട്ടയുള്ള വലിയ മത്തിക്ക് ഏറെ ഡിമാൻഡുള്ള കാലമായിട്ടും ചെറിയ ഇനങ്ങളാണ് ലഭിക്കുന്നത്.
വില ഇങ്ങനെ
മത്തി (കിലോയ്ക്ക്) : 240-300 രൂപ
അയില, കിളി (വലുത്): 300 രൂപയ്ക്ക് മുകളിൽ
നാരൻ ചെമ്മീൻ: 600 രൂപ
ചെറിയ ചെമ്മീൻ: 300 രൂപ
ചൂട് കൂടി, മത്തി പമ്പകടന്നു
കടലിൽ ചൂട് കൂടിയ എൽവിനോ പ്രതിഭാസമാണ് ക്ഷമത്തിന് കാരണമായി പറയുന്നത്. ഉപരിതല മത്സ്യങ്ങളായ മത്തിയും അയലയും ചൂട് മൂലം പുറം കടങ്കലിലേക്ക് പാലായനം ചെയ്തതായാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. നിരോധിത വല ഉപയോഗിച്ചു ടൺ കണക്കിന് ചെറുമീനുകളെ പിടിച്ചു അയൽ സംസ്ഥാനങ്ങളിലേക്കു കടത്തുന്നതും നിലവിലെ പ്രതിസന്ധിക്ക് ആക്കംകൂട്ടി.
കായൽ മീനുകളും പിന്നില്ല
ബണ്ടു തുറന്നിട്ടും പോളയും പായലും നീങ്ങാത്തതിനാൽ കായൽ കരിമീന്റെ ഉൾപ്പെടെ ലഭ്യത കുറഞ്ഞു . ഇടത്തരം കരിമീന് പോലും വില 400 രൂപയ്ക്ക് മുകളിലാണ്. ആറ്റു കൊഞ്ച് വലിപ്പമുള്ളതിന് കിലോയ്ക്ക് വില1000ന് മുകളിലെത്തി.
കായൽമത്സ്യ ലഭ്യത ഇത്രയും കുറഞ്ഞ കാലമുണ്ടായിട്ടില്ല. ഉൾനാടൻ മത്സ്യതൊഴിലാളികളുടെ ജീവിതം വഴിമുട്ടുന്ന അവസ്ഥയാണ്.
ഗോപാലൻ (മത്സ്യതൊഴിലാളി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |