SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.31 AM IST

ഓണാഘോഷവും കുടുംബസംഗമവും

aneesh

വൈക്കം : അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കേരള വൈക്കം യൂണി​റ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും നടത്തി. വാർഡ് കൗൺസിലർ ആർ.അനീഷ് ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് ആർ.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഡി.അനീഷ്‌കുമാർ, യൂണി​റ്റ് ട്രഷറർ സജീവ് ഫ്രാൻസിസ്, കൺവീനർ എൻ.സന്തോഷ് കുമാർ, ഉദയകുമാർ.പി.എസ്, ബിജീഷ്‌കുമാർ, എൻ.മനോജ്, അബ്ദുൾ റഫിക്ക്, പി.കെ.ശശികുമാർ, സി.സുരേഷ്, എസ്.രതീഷ് എന്നിവർ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL