
വൈക്കം : ലയൺസ് ക്ലബ് ഇന്റർനാഷണൽ വൈക്കം ശാഖയുടെയും, ടി.വി.പുരം ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ടി.വി.പുരം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ്കുമാർ കേശവൻ നായർ അദ്ധ്യക്ഷത വഹിച്ചു. മാത്യു കെ.ജോസഫ് കോടാലിച്ചിറ, സാജു കുളത്തിങ്കൽ, ഡോ. സോഫിയ, പി.വി.സുരേഷ്‌കുമാർ, സന്തോഷ് ജോസഫ്, എൻ.സിദ്ധാർത്ഥൻ, നീതുമോൾ ധനീഷ്, വി.കെ.ശ്രീകുമാർ, ബൈജുമാണി, ഷാജു കുളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |