SignIn
Kerala Kaumudi Online
Tuesday, 08 September 2026 2.52 AM IST

നിയമനടപടി സ്വീകരിക്കണം

dhamodharan-potti

വൈക്കം : കോടിക്കണക്കിന് വിശ്വാസികളുടെ ആരാധനകേന്ദ്രമായ ശബരിമല ശ്രീധർമ്മ ശാസ്താവിനെ അവഹേളിച്ച് സംസാരിച്ച സണ്ണി.എം.കപിക്കാടിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രമേം. ദേവസ്വം ഗസ്​റ്റ് ഹൗസിൽ നടന്ന ഓണാഘോഷത്തിന്റെയും കുടുംബസംഗമത്തിന്റെയും ഭദ്രദീപപ്രകാശനം ശബരിമല മുൻമേൽ ശാന്തി എൻ.ദാമോദരൻ പോ​റ്റി നിർവഹിച്ചു. രക്ഷാധികാരി വി.എസ് രാജഗോപാലൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് വി.എൻ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.രഞ്ജിത്ത്കുമാർ, കെ.ബി.ഗിരിജാകുമാരി, സംഘടന ജോയിന്റ് സെക്രട്ടറി സി.വി.പ്രദീപ് , പി.മോഹനൻ, വി.നാരായണൻ ഉണ്ണി, കെ.അജിത്ത്കുമാർ, വി.നന്ദകുമാർ, ദേവി ശശികല, ആർ.ഹരിഹരഅയ്യർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL