
ഉദയനാപുരം : ഉദയനാപുരം പഞ്ചായത്ത് വെറ്ററിനറി ആശുപത്രിയുടെ നേതൃത്വത്തിൽ വെള്ളപ്പൊക്ക ദുരിതം അനുഭവിച്ച ക്ഷീര കർഷകർക്ക് സഹായം നൽകുന്നതിന്റെ ഭാഗമായി മിനറൽ മിക്‌സർ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജു നിർവഹിച്ചു. ക്ഷീര കർഷകർക്ക് പരമാവധി സഹായങ്ങൾ ചെയ്ത് കാലി വളർത്തൽ കൂടുതൽ വ്യാപകമാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ.ദീപേഷ്, വി.ബിൻസ്, മിനി മനയ്ക്കൽപറമ്പിൽ, സൗമ്യ സനീഷ്, വെറ്ററിനറി മെഡിക്കൽ ഓഫീസർ ഡോ.ധന്യാ രാജൻ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ സജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |